പോത്തൻകോട് അതിഥി തൊഴിലാളി കാമ്പുകളിൽ മന്ത് രോഗം വ്യാപിക്കുന്നു; 50 പേരെ പരിശോധിച്ചതിൽ 18 പേർക്ക് രോഗം

IMG_20230202_103055

പോത്തൻകോട്: പോത്തൻകോട് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ മന്ത് രോഗം വ്യാപിക്കുന്നു. 50 പേരെ പരിശോധിച്ചതിൽ 18 പേർക്കും മന്ത് രോഗം സ്ഥിരീകരിച്ചു. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇതരസംസ്ഥന തൊഴിലാളികൾ താമസിച്ചിരുന്നത്.രണ്ടാഴ്ച മുമ്പാണ് വേങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാംപിൽ 50 അതിഥി തൊഴിലാളികളെ പരിശോധിച്ചതിൽ 18 പേർക്ക് മന്ത് സ്ഥിരീകരിച്ചിരുന്നു. ഇതിൽ 5 പേർ മരുന്നു വാങ്ങാൻ പോലും നിൽക്കാതെ പോകുകയായിരുന്നുവെന്ന് ഹെൽത്ത് ഇൻസ്പെക്ടർ എസ് ഷിബു പറയുന്നു. മന്ത് രോഗം സ്ഥിരീകരിച്ച 13 പേർ തുടർ ചികിത്സ തേടി. മറ്റു അഞ്ചു പേരെ പറ്റി ആർക്കും ഒരറിവും ഇല്ല. അവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഒരു പ്രതികരണവും ഇല്ലാത്ത അവസ്ഥയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!