തിരുവനന്തപുരം: വ്യോമസേനയുടെ സൂര്യ കിരൺ എയ്‌റോബാറ്റിക് ടീമിന്റെ വ്യോമഭ്യാസ പ്രകടനങ്ങൾ 2023 ഫെബ്രുവരി 5 ന് തിരുവനന്തപുരം ശംഖുമുഖം ബീച്ചിൽ രാവിലെ 8.30 മുതൽ 9.30 വരെ നടത്തുന്നതാണ്.
അഭ്യാസപ്രകടനത്തിൽ പങ്കെടുക്കുന്ന ഹോക്ക് വിഭാഗത്തിൽപ്പെട്ട 9 വിമാനങ്ങൾ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പ്രവർത്തിക്കുന്നത്. വ്യോമാഭ്യാസത്തിൻ്റെ പൂർണ്ണമായ റിഹേഴ്‌സൽ ഫെബ്രുവരി 4 ന് 08.30 മണിക്ക് നടക്കും..