നോർക്ക ട്രിപ്പിൾവിൻ പദ്ധതി; നേരിട്ടറിഞ്ഞ് ജർമ്മൻ സംഘം

തിരുവനന്തപുരം: ജർമ്മനിയിലേയ്ക്ക് നഴ്സുമാരുടെ തൊഴിൽ കുടിയേറ്റം സാധ്യമാക്കുന്നതിനായി  നോര്‍ക്ക റൂട്ട്‌സും  ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും സംയുക്തമായിനടപ്പാക്കുന്ന ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ പ്രവർത്തനങ്ങൾ നേരിട്ടറിഞ്ഞും വിലയിരുത്തിയും ജർമ്മൻ സംഘം തലസ്ഥാനത്ത്.

ജർമ്മൻ പാർലമെന്റ് അംഗങ്ങളായ റാൽഫ്  ബ്രിങ്ക്വസ്,ഡോ. തോഴ്സ്റ്റെൻ റുഡോൾഫ്, മരിയ ക്ലെയ്ൻ, കരീനാ കോൺറാഡ്, ജെറോൾഡ് ഒട്ടെൻ, സെവിം ഡാഗ്ഡെലൻ, പാർലമെന്റ് ഉദ്യോഗസ്ഥ മോണിക്ക ഹെയ്ൻ,ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും (ജി.ഐ.ഇസഡ് )പ്രതിനിധി ഡോ.റോഡ്നേ റിവിയർ,എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

തിരുവനന്തപുരത്തെ ഗോയ്ഥേ സെന്ററിൽ നടന്ന ചടങ്ങിൽ നോർക്ക അധികൃതർ, ജർമ്മൻ ഭാഷാപരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന നഴ്സുമാർ,ഭാഷാ അദ്ധ്യാപകർ എന്നിവരുമായി അവർ ആശയവിനിമയം നടത്തി.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!