ആറ്റിങ്ങൽ:ആറ്റിങ്ങൽ കച്ചേരി നടയിൽ വച്ച് ആന്ധ്രയിൽ നിന്നും കാറിൽ കടത്തിക്കൊണ്ട് വന്ന 15 കിലോയോളം കഞ്ചാവ് സ്റ്റേറ്റ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടി.സ്ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും, ചിറയിൻകീഴ് എക്‌സൈസ് ഇൻസ്‌പെക്ടറും സംഘവും ചേർന്നായിരുന്നു കഞ്ചാവ് പിടികൂടിയത്.ഫോർഡ് ഫിഗോ കാറിൽ പ്രത്യേകമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കഞ്ചാവ് കടത്തിയ എറണാകുളം എലൂർ സ്വദേശിയും നിലവിൽ ആറ്റിങ്ങൽ ചെമ്പൂരിൽ താമസിച്ചു വരുന്നതുമായ ജയേഷിനെ അറസ്റ്റ് ചെയ്തു.
പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ അനികുമാറിനെ കൂടാതെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ ,കെ. വി.വിനോദ്, ടി.ആർ മുകേഷ് കുമാർ, ആർ. ജി രാജേഷ് ,എസ് മധുസൂദനൻ നായർ, ഷാനവാസ്, പ്രിവന്റിവ് ഓഫീസർമാരായ റ്റി. റ്റി ബിനേഷ്, രാജ്‌കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ എം. എം. അരുൺകുമാർ, മുഹമ്മദലി, സുബിൻ, വിശാഖ്, രജിത്, രാജേഷ്, ഷംനാദ് എക്സൈസ് ഡ്രൈവർമാരായ കെ.രാജീവ്, വിനോജ് ഖാൻ സേട്ട് എന്നിവരും പങ്കെടുത്തു