തിരുവനന്തപുരം: കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ നിലയ്ക്കാമുക്കിൽ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 28ന് നടക്കും. നാമനിർദേശപത്രിക ഫെബ്രുവരി 9ന് ഉച്ചക്ക് മൂന്ന് മണി വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന ഫെബ്രുവരി 10നാണ്. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 13.
വോട്ടെടുപ്പ് ഫെബ്രുവരി 28ന് രാവിലെ 10 മുതൽ 6 വരെയാണ്. ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ മാതൃകപെരുമാറ്റച്ചട്ടം ജനുവരി 31 മുതൽ നിലവിൽ വന്നു. ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജയ ജോസ് രാജ് സി.എൽ-ന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് വരണാധികാരി ജിജി ടൈറ്റസ്, കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ് എസ്.ജെ എന്നിവരും പങ്കെടുത്തു.