തിരുവനന്തപുരം :നെയ്യാറ്റിൻകര താലൂക്ക് പരിധിയിലെ തീരദേശ മേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് (റീസർവ്വേ, പോക്കുവരവ്, CMDRF പരാതികൾ ഒഴികെ) ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഫെബ്രുവരി 9ന് അദാലത്ത് നടത്തുന്നു.
പൂവാർ എസ്ബി കമ്മ്യൂണിറ്റി സെന്ററിൽ രാവിലെ 10.30 മുതൽ ഒരു മണി വരെയാണ് അദാലത്ത്. നെയ്യാറ്റിൻകര താലൂക്ക് പരിധിയിലെ തീരദേശമേഖലയിലെ ജനങ്ങൾക്ക് പരാതികൾ ജില്ലാ കളക്ടർക്ക് നേരിട്ട് സമർപ്പിക്കാവുന്നതാണ്. അദാലത്ത് പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നെയ്യാറ്റിൻകര തഹസിൽദാർ അറിയിച്ചു.