തിരുവനന്തപുരം: മലയാളിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സൗദി തലസ്ഥാനമായ റിയാദിൽനിന്ന് 1200 കിലോമീറ്ററകലെ വടക്കൻ അതിർത്തി പട്ടണമായ അൽഖുറയാത്തിലെ സനാഇയ ഏരിയയിൽ തിരുവനന്തപുരം കൊല്ലോട് സ്വദേശി കുഴിവിള റോഡരികത്ത് വീട്ടിൽ വനജകുമാർ രഘുവരനെ (49) ആണ് മരിച്ച നിലയിൽ കണ്ടത്.
25 വർഷമായി ഇവിടെ പ്രവാസിയായിരുന്ന അദ്ദേഹം അൽഖുറയാത്തിലെ സനാഇയ ഏരിയയിൽ അലൂമിനിയം ഫാബ്രിക്കേഷൻ വർക്ക്ഷോപ്പ് നടത്തുകയായിരുന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞത് മുതൽ അദ്ദേഹത്തെ കാണാതായിരുന്നുവത്രെ. അലക്കിയ വസ്ത്രങ്ങൾ വിരിക്കാനായി വെള്ളിയാഴ്ച പുലർച്ചെ മുകളിലെ നിലയിലേക്ക് പോയ സഹപ്രവർത്തകരാണ് തൂങ്ങിമരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടത്.