കിളിമാനൂർ: എം സി റോഡിൽ കിളിമാനൂർ ജംഗ്ഷനിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. കഴക്കൂട്ടം സ്വദേശി അനൂപ് എം നായർ (32) ആണ് മരിച്ചത്.
അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്.