തിരുവനന്തപുരം : ശംഖുമുഖത്ത് നടക്കുന്ന വ്യോമാഭ്യാസ പ്രകടനവുമായി ബന്ധപ്പെട്ട് ഇന്നു നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 7 മണി മുതൽ 10 മണി വരെ ചാക്ക മുതൽ ഓൾ സെയിന്റ്സ് കോളജ് ജംക്‌ഷൻ വരെയും ഓൾ സെയിന്റ്സ് കോളജ് ജംക്‌ഷൻ മുതൽ ശംഖുമുഖം ഡൊമസ്റ്റിക് എയർപോർട്ട് വരെയും ഉള്ള റോഡിലാണ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയത്.
ചാക്ക മുതൽ ഓൾ സെയിന്റ്സ് കോളജ് ജംക്‌ഷൻ വരെയും ഓൾ സെയിന്റ്സ് ജംക്‌ഷൻ മുതൽ ശംഖുമുഖം ഡൊമസ്റ്റിക് എയർപോർട്ട് വരെയും ഉള്ള റോഡുകളുടെ ഇരുവശങ്ങളിലും വാഹന പാർക്കിങ് പാടില്ല