പോത്തന്‍കോട്: ജ്യേഷ്ഠ സഹോദരി മരിച്ചതറിഞ്ഞ് എത്തിയ അനുജത്തി മൃതദേഹത്തിനരികില്‍ കുഴഞ്ഞു വീണു മരിച്ചു. ഒടുവിൽ അന്ത്യ കർമ്മങ്ങൾ ഒരുമിച്ച് നടത്തി ഇരുവരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. പോത്തന്‍കോട് പാലോട്ടു കോണം ലക്ഷം വീടിനു സമീപമാണ് സംഭവം. പാലോട്ടുകോണം രാധാ മന്ദിരത്തില്‍ പരേതനായ ജോണ്‍സന്റെ ഭാര്യ രാധ (74)യും സഹോദരി ചേങ്കോട്ടുകോണം കല്ലടിച്ചവിള ശൈലജ ഭവനില്‍ പരേതനായ മണിയന്റെ ഭാര്യ ശൈലജ(65)യുമാണ് മരിച്ചത്.
രാധ പുലര്‍ച്ചെ 2 മണിക്ക് ആണ് മരണമടഞ്ഞത്. മരണ വിവരം അറിഞ്ഞ് സഹോദരിയെ ഒരു നോക്ക് കാണാൻ ആണ് ശൈലജ എത്തിയത്. സഹോദരിയുടെ മൃതദേഹത്തിനരികില്‍ എത്തിയ ശൈലജ പെട്ടെന്ന് മൃതദേഹത്തിനരികെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കൾ ശൈലജയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.