ഓപ്പറേഷന്‍ ആഗ്: കൂടുതല്‍ പേര്‍ പിടിയിലായത് തലസ്ഥാനത്ത്

IMG_20230114_085107_(1200_x_628_pixel)

തിരുവനന്തപുരം: ഓപ്പറേഷൻ ആ​ഗിലൂടെ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ പരിശോധനയിൽ പിടിയിലായത് 2069 ​ഗുണ്ടകൾ. വിവിധ ജില്ലകളിൽ നിന്ന് ഒളിവിലായിരുന്ന ഗുണ്ടകളും ലഹരി കേസ് പ്രതികളുമടക്കമുള്ളവരാണ് കസ്റ്റഡിയിലായത്. ഗുണ്ടാ പ്രവർത്തനങ്ങള്‍ ചർച്ച ചെയ്യാൻ ഡിജിപി 13ന് ജില്ലാ പൊലീസ് മേധാവിമാരുടെ യോഗം വിളിച്ചു.

ഏറ്റവും കൂടുതൽ ഗുണ്ടളെ പിടിച്ചത് തലസ്ഥാനത്താണ്. 297 പേരെയാണ് തിരുവനന്തപുരത്ത് പിടികൂടിയത്. റൗഡി പട്ടികയിൽപ്പെട്ടവരുടെ ചിത്രങ്ങളും വിരൽ അടയാളങ്ങളും ശേഖരിച്ചു. കരുതൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു. സംസ്ഥാന വ്യാപകമായി ഡേറ്റാ ബാങ്ക് തയ്യാറാക്കുക കൂടിയാണ് ലക്ഷ്യം.

വിശദവിവരങ്ങള്‍ ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, കരുതല്‍ തടങ്കല്‍ ഉള്‍പ്പെടെയുളള അറസ്റ്റ് എന്ന ക്രമത്തിൽ .

തിരുവനന്തപുരം സിറ്റി – 22, 63

തിരുവനന്തപുരം റൂറല്‍ – 217, 270

കൊല്ലം സിറ്റി – 30, 51

കൊല്ലം റൂറല്‍ – 104, 110

പത്തനംതിട്ട – 0, 32

ആലപ്പുഴ – 64, 134

കോട്ടയം – 90, 133

ഇടുക്കി – 0, 99

എറണാകുളം സിറ്റി – 49, 105

എറണാകുളം റൂറല്‍ – 37, 107

തൃശൂര്‍ സിറ്റി – 122, 151

തൃശൂര്‍ റൂറല്‍ – 92, 150

പാലക്കാട് – 130, 168

മലപ്പുറം – 53, 168

കോഴിക്കോട് സിറ്റി – 69, 90

കോഴിക്കോട് റൂറല്‍ – 143, 182

വയനാട് – 109, 112

കണ്ണൂര്‍ സിറ്റി – 130, 136

കണ്ണൂര്‍ റൂറല്‍ – 127, 135

കാസര്‍ഗോഡ് – 85, 111

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular