പാറശ്ശാല : ചില്ലുകൾ തകർന്നനിലയിൽ റോഡരികിൽ ഉപേക്ഷിച്ച തമിഴ്‌നാട് രജിസ്‌ട്രേഷൻ കാർ പാറശ്ശാല പോലീസ് കസ്റ്റഡിയിലെടുത്തു. കാറിനുള്ളിൽ പോലീസ് നടത്തിയ പരിശോധനയിൽ വെട്ടുകത്തി കണ്ടെത്തി.ആർ.ടി.ഒ. രേഖകളിൽനിന്ന് ഉടമസ്ഥനെ കണ്ടെത്താനായില്ല.
ശനിയാഴ്ച ഉച്ചയോടുകൂടിയാണ് പാറശ്ശാല പോലീസ് പാറശ്ശാല മുണ്ടപ്ലാവിളയ്ക്കു സമീപം റോഡരികിൽ വാഹനം കണ്ടെത്തിയത്. ചെന്നൈ രജിസ്‌ട്രേഷനിലുള്ള കാറിന്റെ ഡോറിന്റേതടക്കമുള്ള ചില്ലുകളെല്ലാം തകർത്തനിലയിലാണ്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെ പാറശ്ശാല പോലീസെത്തി വാഹനം സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു. വാഹനത്തിന്റെ മുൻവശത്തെയും പിൻവശത്തെയും നാലു വാതിലുകളുടെയും ചില്ലുകളും തകർത്തനിലയിലാണ്.