പാലോട് : അറുപതാമത് പാലോട് മേള ഫെബ്രുവരി 7-ന് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. പതിനാറുവരെ നടക്കുന്ന മേളയിൽ വിദ്യാർഥികളുടെ കൃഷി പ്രോജക്ടുകൾ, ജൈവ കാർഷിക ഉത്പന്ന പ്രദർശനവും വിപണനം, കർഷകരുടെ കൃഷിമാതൃകകൾ പങ്കുവയ്ക്കൽ, മികച്ച ക്ഷീര കർഷക, കർഷകൻ, ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകൻ എന്നിവർക്കുള്ള പുരസ്കാരം സമർപ്പണം തുടങ്ങിയവ സംഘടിപ്പിക്കും.
മന്ത്രി ജി.ആർ.അനിലാണ് കർഷക അവാർഡുകൾ വിതരണം ചെയ്യുന്നത്.നൂറ്റൻപതോളം സ്റ്റാളുകൾ, മോട്ടോർ എക്സ്പോ, അമ്യൂസ്‌മെന്റ് പാർക്ക് എന്നിവയും മേളയിലുണ്ടാകും.