സ്വാതി തിരുനാൾ മഹാരാജാവിന്റെ എണ്ണഛായ ചിത്രം അനാച്ഛാദനം ചെയ്തു

IMG_20230207_215336_(1200_x_628_pixel)

തിരുവനന്തപുരം:സ്വാതിതിരുനാൾ മഹാരാജാ വിന്റെ എണ്ണഛായാ ചിത്രം സ്വാതി തിരുനാൾ സംഗീത കോളേജിലെ മുത്തയ്യാ ഭാഗവതർ ഔഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 10ന്  അശ്വതി തിരുനാൾ രാമവർമ്മ അനാച്ഛാദനം ചെയ്തു.സംഗീത കോളേജിലെ പൂർവ്വ വിദ്യാർഥിയും സംഗീത സംവിധായകനുമായ സതീഷ് രാമചന്ദ്രനാണ് സ്വാതി തിരുനാളിന്റെ അർദ്ധകായ എണ്ണഛാ യാചിത്രം സമർപ്പിച്ചത്. പ്രസിദ്ധ ശില്പി കെ. എസ് സിദ്ധനാണ് ഈ ചിത്രം പൂർത്തീകരിച്ചത്.

മുൻ പ്രിൻസിപ്പൽ ആർ.ഹരികൃഷ്ണന്റെ പ്രചോദനമാണ് ഈ ദൗത്യം പൂർത്തിയാക്കാൻ സഹായകമായതെന്നു സതീഷ് രാമചന്ദ്രൻ പറഞ്ഞു.33ആം വയസ്സിൽ മണ്മറഞ്ഞ സ്വാതി തിരുനാളിന്റെ യുവത്വം തുളുമ്പുന്ന, താൻ മനസ്സിൽ രൂപപ്പെടുത്തിയ ചിത്രമാണ് ക്യാൻവസിൽ പകർത്തിയതെന്ന് ശില്പി സിദ്ധൻ പറഞ്ഞു.സംഗീത കോളേജ് പ്രിൻസിപ്പൽ വീണ.വി , വോക്കൽ വിഭാഗം മേധാവി ശ്രീദേവ് രാജഗോപാൽ, ശില്പി സിദ്ധൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular