തിരുവനന്തപുരം : ഇന്ധന സെസ് കുറക്കുമോ ഇല്ലയോ എന്നതിൽ ധനമന്ത്രിയുടെ തീരുമാനം ഇന്നറിയാം.രണ്ട് രൂപ സെസ് 1 രൂപയാക്കി കുറക്കണം എന്നായിരുന്നു എൽഡിഎഫിലെ ആദ്യ ചർച്ചകൾ . എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ രണ്ടാഭിപ്രായം ഉണ്ട്.
സെസ് കുറക്കുന്നതിനെ ധന വകുപ്പ് ശക്തമായി എതിർക്കുന്നുമുണ്ട്.ബജറ്റിന്മേലുള്ള പൊതു ചർച്ചയുടെ മറുപടിയിൽ ആണ് ധനമന്ത്രി നിലപാട് അറിയിക്കുക.സെസ് കുറച്ചില്ലെങ്കിൽ യുഡിഎഫ് സമരം ശക്തമാക്കും