പാലോട്: പാലോട് മേളയ്ക്ക് തുടക്കമായി. മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.ഡി.കെ.മുരളി എംഎൽഎ യുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ ശൈലജ രാജീവൻ, ഷിനു മടത്തറ, മേള ചെയർമാൻ ഡി. രഘുനാഥൻനായർ, ജനറൽ സെക്രട്ടറി പി.എസ്. മധു, ട്രഷറർ വി.എസ്. പ്രമോദ്, ബി. പവിത്രകുമാർ, കലയപുരം അൻസാരി തുടങ്ങിയവർ പ്രസംഗിച്ചു.
രാവിലെ മേളയുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു ഉദ്ഘാടനം ചെയ്തു. ജോർജ് ജോസഫിന്റെ അധ്യക്ഷതയിൽ എസ്. സിയാദ്, എം. ഷെഹനാസ്, പേരയം സിഗ്നി, സി.ജെ. രാജീവ്, എച്ച്. അഷറഫ്, ഇല്യാസ്, ഇ. ജോൺകുട്ടി, കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.