തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ ( SCFWA ) സംസ്‌ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് മാർച്ച് നടത്തി.മാർച്ചിന് എസ്.സി.എഫ്.ഡബ്ലിയൂ.എ. ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ നേതൃത്വം നൽകി.
തുടർന്ന് നടന്ന ധർണ മുൻ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിയും എം.എൽ.എ യുമായ കെ.കെ.ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. വി.ജോയ് എം.എൽ.എ. ,കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ ,സെൻട്രൽ ഗവ. പെൻഷനേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി റ്റി.എൻ.വെങ്കിടേശൻ , പി.എഫ്. പെൻഷനേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡി.മോഹനൻ ,കാട്ടാക്കട രാമചന്ദ്രൻ , പ്രൊഫ.കെ.എ. സരള , എന്നിവരും സംസാരിച്ചു.