തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി വി.മുരളീധരന്റെ വീടിന് നേരെ ആക്രമണം; ജനൽ ചില്ലുകൾ തകർത്തു

IMG_20230209_134223_(1200_x_628_pixel)

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരന്റെ വീടിന്റെ ജനൽ ചില്ലുകൾ അ‍ജ്ഞാതർ തകർത്തു. കൊച്ചുള്ളൂരിൽ ബാലസുബ്രമണ്യ ക്ഷേത്രത്തിന് അടുത്തുള്ള വീടിന്റെ ജനൽ ചില്ലുകളാണു തകർത്തത്. ജനലിൽ ചെറിയ രീതിയിൽ ചോരത്തുള്ളികളുണ്ടായിരുന്നു.  രാത്രിയിലാണ് സംഭവം നടന്നത്.

വീട്ടിൽ ആരുമുണ്ടായിരുന്നില്ല. മോഷണ ശ്രമമാണോ എന്നു പരിശോധിച്ചു വരികയാണെന്നു പൊലീസ് പറഞ്ഞു. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും. ഡിസിപി അജിത് കുമാറിന്റെ നേതൃത്വത്തിലാണു പരിശോധന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular