നായ്യാറ്റിന്‍കര :ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര താലൂക്കിലെ തീരദേശ മേഖലയുമായി ബന്ധപ്പെട്ട് പൂവാറിലെ എസ്. ബി കമ്യൂണിറ്റി സെന്ററില്‍ നടന്ന കളക്ടറോടൊപ്പം പരാതി പരിഹാര അദാലത്തില്‍ 262 പരാതികള്‍ ലഭിച്ചു.
ഇതില്‍ 72 എണ്ണം റവന്യൂ വിഷയവുമായി ബന്ധപ്പെട്ടതും 190 എണ്ണം മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ടതുമാണ്. അപേക്ഷകളില്‍ അടിയന്തിരമായി നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.