വട്ടിയൂര്‍ക്കാവില്‍ ഇനി ഉത്സവ നാളുകള്‍; കാവ് ഫെസ്റ്റിന് നാളെ തുടക്കം

IMG_20230209_203101_(1200_x_628_pixel)

വട്ടിയൂര്‍ക്കാവ്:വട്ടിയൂര്‍ക്കാവ് മണ്ഡലം രണ്ടാമത് വട്ടിയൂര്‍ക്കാവ് ഫെസ്റ്റിന് നാളെ (ഫെബ്രുവരി 10) തുടക്കമാവും. നാളെ മുതല്‍ 15 വരെയാണ് ഫെസ്റ്റ്. നെട്ടയം സെന്‍ട്രല്‍ പോളിടെക്നിക് മൈതാനത്താണ് പരിപാടികള്‍ നടക്കുക.നിയോജകമണ്ഡലത്തില്‍ നടപ്പാക്കേണ്ട ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനായി സംഘടിപ്പിക്കുന്ന വികസന സെമിനാര്‍  രാവിലെ 10 ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പു മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.

പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി പ്രോഗ്രസ് കാര്‍ഡ് പ്രകാശനം ചെയ്യും. മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ആദ്യ രണ്ടു വികസന സെമിനാറുകളില്‍ ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങളും എംഎല്‍എ എന്ന നിലയില്‍ ഏറ്റെടുത്ത പദ്ധതികളും സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് സെമിനാറിന്റെ ഭാഗമായി പുറത്തിറക്കും. വിവിധ മേഖലകളിലായി സംഘടിപ്പിച്ച വികസന സെമിനാറുകളില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ച് മണ്ഡലം വികസന സെമിനാറില്‍ അവതരിപ്പിക്കും. സെമിനാറിന്റെ തുടര്‍ച്ചയായാണ് കാവ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

വൈകിട്ട് ആറിന് സാംസ്‌കാരിക- ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാന്‍ കാവ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു മുഖ്യാതിഥിയാകും. സംഘാടകസമിതി ചെയര്‍മാന്‍ കെ.സി. വിക്രമന്‍ അധ്യക്ഷത വഹിക്കും. 15 ന് വൈകിട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കാവ് ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി. ആര്‍. അനില്‍ സുവനീര്‍ പ്രകാശനം ചെയ്യും. നടന്‍ ഇന്ദ്രന്‍സിന് പ്രഥമ കാവ് ശ്രീ പുരസ്‌കാരം ചടങ്ങില്‍ സമ്മാനിക്കും. വി.കെ.പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിക്കും.

15ന് വൈകിട്ട് 3.30ന് കാഞ്ഞിരംപാറയില്‍ നിന്ന് സാംസ്‌കാരിക ഘോഷയാത്ര നടക്കും. പങ്കാളിത്തം, കലാമൂല്യം എന്നിവ വിലയിരുത്തി വാര്‍ഡുകള്‍ക്കും കുടുംബ എഡിഎസുകള്‍ക്കും റെസിഡന്റ്സ് അസോസിയേഷനുകള്‍ക്കും സംഘടനകള്‍ക്കും സമ്മാനങ്ങള്‍ നല്‍കും. ഇന്ന് രാത്രി എട്ട് മണിക്ക് ചുമടുതാങ്ങി ബാന്‍ഡിന്റെ സംഗീത നിശ, 11 ന് രാത്രി ഏഴിന് നടി മഹാലക്ഷ്മിയുടെ നൃത്തപരിപാടി. 12ന് രാത്രി ഏഴിന് തിരുമാലി തഡ് വൈസര്‍ ബാന്‍ഡിന്റെ സംഗീത പരിപാടി, 13 ന് രാത്രി ഏഴിന് ചലച്ചിത്രതാരം ആശ ശരതിന്റെ നൃത്ത പരിപാടി, 14 ന് പ്രസീത ചാലക്കുടി അവതരിപ്പിക്കുന്ന നാടന്‍പാട്ടുകള്‍ – ‘ഓളുള്ളേരി, 15ന് രാത്രി എട്ടിന് ആട്ടം കലാസമിതി കൊള്ളന്നൂര്‍ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കല്‍ ഇവന്റ്
– ‘ചെമ്മീന്‍’ എന്നിവയാണ് പ്രധാന കലാപരിപാടികള്‍. ഇതുകൂടാതെ കുടുംബശ്രീ കലാമേള, കുട്ടികളുടെ കലാ-സാംസ്‌കാരിക മല്‍സരങ്ങള്‍, സി.പി.ടി വിദ്യാര്‍ഥികളുടെ കലാമേള, വയലിന്‍ ഫ്യൂഷന്‍, സ്റ്റാര്‍ട്ടപ് മിഷന്‍ ഏകോപിപ്പിക്കുന്ന യുവജന സംഗമം, ജവഹര്‍ ബാലഭവന്‍ ഏകോപിപ്പിക്കുന്ന അംഗന്‍ കലോല്‍സവം, വയോജന സംഗമം എന്നിവയും വിവിധ ദിവസങ്ങളില്‍ നടക്കും. പ്രദര്‍ശനങ്ങള്‍, അമ്യൂസ്മെന്റ് പാര്‍ക്ക്, കഫേ കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട് എന്നിവയും ഫെസ്റ്റിന്റെ ഭാഗമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!