തിരുവനന്തപുരം:വഴുതക്കാട് വൻ തീപിടുത്തം.വഴുതക്കാട് എം പി അപ്പൻ റോഡിൽ അക്വേറിയം വില്‍ക്കുന്ന കടയിലാണ് തീപിടിത്തം ഉണ്ടായത്. അഗ്നിശമന സേന രംഗത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്.
ജനവാസകേന്ദ്രത്തില്‍ ഉണ്ടായ തീപിടിത്തം ആയത് കൊണ്ട് കടുത്ത ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ചെങ്കല്‍ച്ചൂള ഫയര്‍ സ്‌റ്റേഷനില്‍നിന്നുള്ള മൂന്ന് യൂണിറ്റുകള്‍ അടക്കം നാലു യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ അണയ്ക്കുന്നത്. ഗോഡൗണിന്റെ തകരഷീറ്റ് മാറ്റി വെള്ളം ഒഴിച്ച് തീ കെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇതില്‍ ഒരുപരിധി വരെ വിജയിച്ചിട്ടുണ്ട്.