തിരുവനന്തപുരം: വഴുതക്കാട് തീപിടിത്തത്തില്‍ വിശദമായ റിപ്പോര്‍ട്ട് ജില്ലാ കളക്ടറോട് തേടി മന്ത്രി ആന്‍റണി കെ രാജു. വെല്‍ഡിംഗ് നടക്കുന്നതിനിടെ തീപടര്‍ന്നിരിക്കാനാണ് സാധ്യതയെന്ന് ആന്‍റണി രാജു പറഞ്ഞു. തീപിടിത്തത്തില്‍ വഴുതക്കാട്ടെ അക്വേറിയം ഗോഡൌണ്‍ കത്തിനശിച്ചു.
രണ്ട് നിലയുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്. കെട്ടിടത്തില്‍ നിന്ന് മൂന്ന് വീടുകളിലേക്കും തീ പടര്‍ന്നിരുന്നു. കൂട്ടിയിട്ട പഴയ ഒപ്റ്റിക്കൽ കേബിലുകളാണ് തീപിടിച്ചത്. കെട്ടിടത്തിലേക്ക് ഇടുങ്ങിയ വഴി ആയതിനാല്‍ ഫയർ എൻജിൻ കയറിപ്പോകാൻ പ്രതിസന്ധിയുണ്ടായിരുന്നു.