തിരുവനന്തപുരം : യുവതിയുടെ ചിത്രം അശ്ലീല വെബ്‌സൈറ്റിലിട്ട സംഭവത്തിൽ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽവിട്ട് പോലീസ്. പ്രധാന പ്രതിയെന്ന് കരുതുന്നയാളുടെ വീട്ടിൽ നിന്നു പിടിച്ചെടുത്ത ലാപ്‌ടോപ്പും മൊബൈൽ ഫോണും അടക്കമുള്ളവ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചതായും ഇതിന്റെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും കാട്ടാക്കട പോലീസ് അറിയിച്ചു.
ജനുവരി 25-നാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ ഫോട്ടോയും പേരും വയസ്സുമടക്കം അശ്ലീല സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. തുടർന്ന് യുവതിയുടെ ഫോണിലേക്ക് പല നമ്പരുകളിൽ നിന്നു മെസേജുകൾ വന്നു. വിദേശത്തുള്ള ഭർത്താവിനെ വിവരം അറിയിക്കുകയും തുടർന്നു നടത്തിയ അന്വേഷണത്തിൽ ഫോട്ടോ ഇത്തരത്തിൽ ദുരുപയോഗം ചെയ്തതായി കണ്ടെത്തുകയും ചെയ്തു.