തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഉള്ളൂരിലെ വീട്ടിൽ ഉണ്ടായത് മോഷണശ്രമമെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം. കല്ലു കൊണ്ട് ജനാലയുടെ ചില്ല് ഇടിച്ചു തകർത്ത് കമ്പികൾ അറുത്തു മാറ്റാനും വാതിൽ തള്ളിത്തുറക്കാനും ആണ് ശ്രമം നടന്നത്. മുറ്റത്തും വീടിനും ചുറ്റും കാൽപാടുകളും ചോരത്തുള്ളികളും ഉണ്ട്.
ചില്ലുകൊണ്ട് മോഷ്ടാവിനു പരുക്കേറ്റതു കൊണ്ടാകാം മോഷണ ശ്രമം ഉപേക്ഷിച്ചതെന്നും പൊലീസ് പറഞ്ഞു.സമീപ വീട്ടിലെ നിരീക്ഷണ ക്യാമറ ഇന്നലെ പൊലീസ് പരിശോധിച്ചെങ്കിലും ഇതിൽ നിന്നു ലഭിച്ച ദൃശ്യം വ്യക്തമല്ല. ഈ ഭാഗത്തെ മറ്റു വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.