തിരുവനന്തപുരം : വഴുതയ്ക്കാട് തീപിടിത്തമുണ്ടായ അക്വേറിയം ഗോഡൗണിൽ മതിയായ അഗ്നിരക്ഷാ സംവിധാനങ്ങളില്ല. കെട്ടിട ഉടമ തന്നെ ഇക്കാര്യം സമ്മതിച്ചു. അഗ്നിരക്ഷാസംവിധാനങ്ങളില്ലാതെയാണ് സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനമെന്ന് ഫയര്‍ഫോഴ്സിന്‍റെ പരിശോധനയിലും കണ്ടെത്തി. തീപിടിത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ട് അല്ലെന്നാണ് ഇലക്ട്രിക് ഇൻസ്പെക്ടറേറ്റിന്‍റെ കണ്ടെത്തൽ.
ഇന്നലെ വൈകീട്ട് തീപിടിത്തമുണ്ടായ അക്വേറിയം ഗോഡൗണിൽ തീ അണയ്ക്കുന്നതിന് വേണ്ടിയുള്ള ഉപകരണങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നാണ് കണ്ടെത്തൽ. തീപിടിത്തമുണ്ടായാൽ രക്ഷപ്പെടുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങളുമില്ലായിരുന്നു. ഇതാണ് തീ ആളിപ്പടരാൻ ഇടയാക്കിയതെന്നാണ് ഫയര്‍ഫോഴ്സിന്‍റെ നിഗമനം.