തിരുവനന്തപുരം : വള്ളക്കടവ് താത്‌കാലിക പാലത്തിലൂടെ ഭാരവാഹനങ്ങൾ കടന്നുപോകുന്നത് നിരോധിക്കണമെന്ന ആവശ്യത്തിൽ പൊതുമരാമത്ത് (പാലം വിഭാഗം) എക്സിക്യുട്ടീവ് എൻജിനിയറിൽ നിന്ന് മനുഷ്യാവകാശ കമ്മിഷൻ വിശദീകരണം തേടി. നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
ഇരുചക്രവാഹനങ്ങളും മറ്റ് ഭാരം കുറഞ്ഞ വാഹനങ്ങളും കടന്നുപോകുന്നതിനാണ് പൊതുമരാമത്ത് വകുപ്പ് 95 ലക്ഷം രൂപ മുടക്കി താത്‌കാലിക പാലം നിർമിച്ചത്. വള്ളക്കടവിൽ പുതിയ പാലം നിർമിക്കുന്നതുവരെയുള്ള താത്‌കാലിക സംവിധാനമാണിത്. ഭാരം കൂടിയ വാഹനങ്ങൾ പാലത്തിലൂടെ കടന്നുപോകുന്നതു കാരണം പാലത്തിന്റെ ഒരുഭാഗം ചരിഞ്ഞു തുടങ്ങിയതായി പരാതിക്കാരനായ മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹീം കമ്മിഷനെ അറിയിച്ചു.