വാഴക്കുല മോഷണം; നേമത്ത് മൂന്ന് പേർ പിടിയിൽ

IMG_20230213_223941_(1200_x_628_pixel)

തിരുവനന്തപുരം: വാഴക്കുല മോഷ്ടിച്ചു കടത്തിയ മൂന്നുപേരെ നേമം പൊലീസ് പിടികൂടി. ഊക്കോട് സ്വദേശി കൃഷ്ണ (18), പ്രാവച്ചമ്പലം സ്വദേശി അനന്തു (19), നെടുമങ്ങാട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരാണ് പിടിയിലായത്. ജനുവരി 29ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.നേമം സ്റ്റേഷൻ പരിധിയിൽ ഉപനിയൂർ എൻ എസ് എസ് റോഡിന് സമീപം താമസിക്കുന്ന ശശിധരൻ നായരുടെ മകൻ സജീവ് കുമാറിന്റെ തോട്ടത്തിലാണ് മോഷണം നടന്നത്.

സജീവ് കുമാറിന്റെ കൃഷിയിടത്തിൽ നിന്ന് സ്ഥിരമായി രാത്രികാലങ്ങളിൽ കപ്പ വാഴക്കുലകൾ മോഷണം പോയിരുന്നു. പകൽ സമയത്തും മോഷണം ഉണ്ടായതോടെയാണ് സ്റ്റേഷനിൽ പരാതി എത്തിയത്. സംഭവദിവസം മൊത്തം 3200 രൂപ വില വരുന്ന വാഴക്കുലകളാണ് മോഷണം പോയത്.പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടുകൂടി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!