കല്ലമ്പലം: കല്ലമ്പലത്ത് പൊതുനിരത്തില്‍ ബൈക്ക് അഭ്യാസം നടത്തി യുവാവ് വഴിയാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു. കല്ലമ്പലത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്.കല്ലമ്പലം സ്വദേശി നൗഫലാണ് ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തിയത്.
കല്ലമ്പലം തോട്ടയ്ക്കാട് വച്ചാണ് നൗഫൽ അഭ്യാസം നടത്തിയത്. വിദ്യാര്‍ത്ഥികള്‍ പോകുന്ന റോഡിലൂടെ അമിത വേഗത്തിലെത്തിയ ഇരു ചക്ര വാഹനത്തിന്‍റെ മുന്‍ഭാഗം ഉയര്‍ത്താനുള്ള ശ്രമത്തിനിടെയാണ് നൗഫലിന്‍റെ ബൈക്ക് വഴിയാത്രക്കാരിയായ പെണ്‍കുട്ടിയെ ഇടിച്ചിട്ടത്.
അപകടത്തില്‍ പെണ്‍കുട്ടിക്കും ബൈക്ക് ഉടമ നൗഫലിനും പരിക്കേറ്റു.ബൈക്ക് നാട്ടുകാര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. പെണ്‍കുട്ടിയോ ബന്ധുക്കളോ അപകടത്തേക്കുറിച്ച് പരാതി നല്‍കിയിട്ടില്ല. നൗഫലിന്‍റെ കൈയ്ക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്.