വെഞ്ഞാറമൂട്: വേളാവൂരിൽ നിയന്ത്രണം വിട്ട കാർ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി സ്ത്രീ മരിച്ചു. കൊല്ലം ചടയമംഗലം പോരേടം എ കെ മൻസിലിൽ അസീഫ ബീവിയാണ് മരിച്ചത്. കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുകയായിരുന്ന ഭർത്താവ് അബ്ദുൽ കരീമിനെ പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ പോകാനാണ് ചടയമംഗലത്ത് നിന്ന് രാവിലെ കുടുംബം കാറിൽ തിരുവനന്തപുരത്തേക്ക് തിരിച്ചത്. സംഭവം സ്ഥലത്തുവെച്ചുതന്നെ അസീഫ ബീവി മരിച്ചിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വേളാവൂർ ആളുമാനൂർ ഉത്തമത്തിൽ ഹരിപ്രസാദിന്റെ വീട്ടിലേക്കാണ് കാർ നിയന്ത്രണം തെറ്റി പാഞ്ഞു കയറിയത്.ഇടിയുടെ ആഘാതത്തിൽ മുൻവശത്തെ മതിൽ പൂർണ്ണമായും തകർന്നു. മറ്റൊരു കാറിൽ തട്ടിയതിനുശേഷം ആണ് വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറിയത്