കന്യാകുളങ്ങര: കന്യാകുളങ്ങരയില്‍ മാനസിക വെല്ലുവിളി നേരിടുന്ന വൃദ്ധന് ക്രൂരമര്‍ദനം. ഓട്ടോ ഡ്രൈവറാണ് കമ്പുകൊണ്ട് ഇദ്ദേഹത്തെ ക്രൂരമായി മര്‍ദിച്ചത്. ദേവന് എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.
ദേവനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്. ഇതോടെ ഓട്ടോ ഡ്രൈവര്‍ക്കെതിരെ വട്ടപ്പാറ പോലീസ് കേസെടുത്തു. മര്‍ദിക്കാനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ വൃദ്ധന്റെ സഹോദരന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.