തിരുവനന്തപുരം ∙ മികച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫികൾ മന്ത്രി എം.ബി.രാജേഷ് പ്രഖ്യാപിച്ചു. തിരുവനന്തപുരമാണ് മികച്ച കോർപറേഷൻ. ജില്ലാ പഞ്ചായത്തുകളിൽ കൊല്ലത്തിനാണ് ഒന്നാം സ്ഥാനം.
കണ്ണൂരിനു രണ്ടാം സ്ഥാനം. ഗ്രാമപഞ്ചായത്തുകളിൽ മുളന്തുരുത്തി (എറണാകുളം), പാപ്പിനിശ്ശേരി (കണ്ണൂർ), മരങ്ങാട്ടുപിള്ളി (കോട്ടയം) എന്നിവയ്ക്കാണ് യഥാക്രമം ഒന്നു മുതൽ മൂന്നു വരെ സ്ഥാനങ്ങൾ. ബ്ലോക്ക് പഞ്ചായത്തുകളിൽ പെരുമ്പടപ്പിനാണ് ഒന്നാം സ്ഥാനം.
കൊടകരയ്ക്കു രണ്ടാം സ്ഥാനം. നെടുമങ്ങാട് മൂന്നാം സ്ഥാനം കരസ്ഥമാക്കി. നഗരസഭകളിൽ തിരൂരങ്ങാടി, വടക്കാഞ്ചേരി, സുൽത്താൻ ബത്തേരി എന്നിവ യഥാക്രമം ഒന്നു മുതൽ മൂന്നു വരെ സ്ഥാനങ്ങളിൽ. ഗ്രാമപഞ്ചായത്തുകൾക്ക് ജില്ലാതലത്തിലും അവാർഡ് ഉണ്ട്