ബൈക്കിലെത്തിയ സംഘം മാല പൊട്ടിച്ചു;ചെറുത്ത് നിന്ന് പകുതി മാല തിരിച്ചുപിടിച്ച് വീട്ടമ്മ

IMG_20230216_091257_(1200_x_628_pixel)

വിളപ്പില്‍ശാല: ബൈക്കില്‍ എത്തിയ രണ്ടംഗസംഘം കാല്‍നടയാത്രക്കാരിയായ വീട്ടമ്മയെ ആക്രമിച്ചു വീഴ്ത്തി സ്വര്‍ണ മാല കവര്‍ന്നു. വിളപ്പില്‍ശാല കൊച്ചുമണ്ണയം അശ്വതി ഭവനില്‍ എല്‍.ശ്രീകുമാരിയുടെ (62) മൂന്നു പവന്റെ താലി മാലയാണ് പൊട്ടിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ ശ്രീകുമാരി ആശുപത്രിയില്‍ ചികിത്സ തേടി.ശ്രീകുമാരി നടത്തിയ ചെറുത്തുനില്‍പ്പില്‍ മാലയുടെ പകുതി തിരികെ കിട്ടി.

ഇന്നലെ രാവിലെയാണ് സംഭവം.സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ശ്രീകുമാരി ജോലി സ്ഥലത്തേക്ക് പോകുന്നതിനായി ദേവി നഗറില്‍ നിന്ന് വിളപ്പില്‍ശാല ജംഗ്്ഷനിലേക്ക് നടക്കുന്നതിനിടെയാണ് കവര്‍ച്ച നടന്നത്. ആക്രമണത്തിനിടെ ശ്രീകുമാരി നിലത്തു വീണപ്പോള്‍ മുടിയിലും കഴുത്തിലും ശക്തമായി പിടിച്ച് മാല പൊട്ടിച്ചെടുത്തു.

ചെറുത്തുനില്‍പ്പിനിടെ പകുതി ഭാഗം ശ്രീകുമാരിക്ക് വീണ്ടെടുക്കാന്‍ കഴിഞ്ഞു. ബഹളം കേട്ടു സമീപവാസികള്‍ എത്തിയപ്പോള്‍ യുവാക്കള്‍ കടന്നു കളഞ്ഞു. വലതു കമ്മലിന് കേടുപറ്റി. വിളപ്പില്‍ പൊലീസ് കേസെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!