‘ഇനി ചെക്കിങിന് ഇറങ്ങിയാൽ നീ ജീവനോടെ ഉണ്ടാവില്ല’; പൊഴിയൂർ എസ്‌ഐക്ക് നേരെ ബോട്ടുടമയുടെ വധഭീഷണി

IMG_20230217_192106_(1200_x_628_pixel)

തിരുവനന്തപുരം:  അനധികൃത ബോട്ട് സവാരിക്കെതിരെ നടപടി സ്വീകരിച്ച എസ്ഐക്കെതിരെ ബോട്ടുടമയുടെ വധഭീഷണി. പൊഴിയൂ‍ർ എസ് ഐ സജി കുമാറിനെയാണ് ബോട്ടുടമ മാഹിൻ ഭീഷണിപ്പെടുത്തിയത്. ബോട്ടുടമ മാഹിനെതിരെ പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു.

ഇന്ന് പുലർച്ചെയാണ് പൂവാർ സ്റ്റേഷനിലെ  എസ്ഐ സജി കുമാറിനെ വിളിച്ച്, ബോട്ടുടമ മാഹിന്‍ വധഭീഷണി മുഴക്കിയതും അസഭ്യം പറയുകയും ചെയ്തത്. പൊഴിയൂരിൽ മാൻഗ്രോസ് എന്ന ബോട്ട് ക്ലബിന്‍റെ ഉടമയാണ് മാഹിൻ. ലൈസൻസില്ലാതെ സർവ്വീസ് നടത്തുന്ന ബോട്ടുകള്‍ കഴിഞ്ഞ ദിവസം എസ്ഐ പിടികൂടിയിരുന്നു. ഒരു മാസം മുമ്പ് അനധികൃത സർവ്വീസ് നടത്തി മാഹിന്‍റെ രണ്ട് ബോട്ടുകള്‍ പിടികൂടിയപ്പോള്‍ എസ്ഐ തടഞ്ഞു. മാഹിനെതിരെ കേസെടുത്തുവെങ്കിലും ജാമ്യത്തിൽ വിട്ടയച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular