അച്ഛനൊപ്പം ബൈക്കിൽ പോകവെ അപകടം മകൻ കാറിടിച്ചു മരിച്ചു

IMG_20230217_221432_(1200_x_628_pixel)

വെള്ളറട : അമിതവേഗത്തിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു. വെള്ളറട ചെമ്പകം ഭവനിൽ പ്രസാദിന്റെ മകൻ കാശിനാഥാണ്(16) മരിച്ചത്.അച്ഛനും ഇളയ സഹോദരനുമൊപ്പം ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച ശേഷം വീട്ടിലേക്കുപോകാനായി വാഹനം തിരിക്കുമ്പോൾ കാറിടിക്കുകയായിരുന്നു.

അച്ഛൻ പ്രസാദിനും(51) ഇളയ മകൻ കൗശിക്‌നാഥിനും(11) ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രി പത്തേകാലോടെ അഞ്ചുമരങ്കാല പൊന്നമ്പിയിലെ ഹോട്ടലിനു മുന്നിലായിരുന്നു അപകടം. വെള്ളറടയിൽനിന്ന് കിളിയൂരിലേക്കു പോകുകയായിരുന്നു കാർ.

അമിതവേഗത്തിലായിരുന്നു കാറെന്ന് നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബൈക്കിലുണ്ടായിരുന്നവർ റോഡിലേക്കു തെറിച്ചുവീണു. ഉടനെ സമീപ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കാശിനാഥിന്റെ ജീവൻ രക്ഷിക്കാനായില്ല

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular