ആറ്റിങ്ങലിൽ വാജ്യ ലോട്ടറി ടിക്കറ്റ് ഹാജരാക്കി സമ്മാനത്തുക തട്ടാൻ ശ്രമം; രണ്ട് യുവാക്കൾ അറസ്റ്റിൽ

IMG_20230218_200733_(1200_x_628_pixel)

ആറ്റിങ്ങൽ : വ്യാജ ലോട്ടറി ടിക്കറ്റ് കാണിച്ച് സമ്മാനം തട്ടിയെടുക്കാൻ ശ്രമിച്ച രണ്ടുപേരെ ആറ്റിങ്ങൽ പോലീസ് പിടികൂടി.മലപ്പുറം മങ്കട,കോഴിപറമ്പിൽ വീട്ടിൽ സജിൻ(26), കണ്ണൂർ ചെറുപുഴ കളിക്കലക്കത്ത് കിഴക്കേതിൽ നിഖിൽ(24) എന്നിവരാണ് പിടിയിലായത്.

ആറ്റിങ്ങൽ ടൗണിൽ വിവിധ ലോട്ടറി കടകളിൽ ഡ്യൂപ്ലിക്കേറ്റ് ലോട്ടറി ടിക്കറ്റ് കൊടുത്ത് സമ്മാനം മാറിയെടുക്കാൻ ശ്രമിച്ച കേസിലാണ് പ്രതികൾ അറസ്റ്റിലായത്. പത്രത്തിലും ഓൺലൈനിലും നോക്കി പ്രൈസ് അടിച്ച ടിക്കറ്റ് ഏതാണെന്നു മനസ്സിലാക്കി അതിനനുസരിച്ചു വ്യാജമായി ടിക്കറ്റ് നിർമിച്ച് ലോട്ടറി കടകളിൽ കാണിച്ചു സമ്മാനം തട്ടിയെടുക്കലാണ് രീതി.

ആറ്റിങ്ങലിലെ ഒരു ലോട്ടറി കടയിൽ എത്തി ടിക്കറ്റ് കാണിച്ച് സമ്മാനം ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നി കൂടുതൽ വിവരങ്ങൾ തിരക്കിയപ്പോഴാണ് തട്ടിപ്പ് പുറത്താവുന്നത്. തുടർന്ന് ആറ്റിങ്ങൽ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

പ്രതികൾ സമാനമായ രീതിയിൽ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും ഇവരെ കുറിച്ചുള്ള കൂടുതൽ അന്വേഷണവും ഉണ്ടാവും. ആറ്റിങ്ങൽ ഐഎസ്എച്ച്ഒ തൻസീം അബ്ദുൾ സമദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular