Search
Close this search box.

വീട് പാട്ടത്തിന് നൽകാമെന്ന് പരസ്യം നൽകി ലക്ഷങ്ങള്‍ തട്ടിയാള്‍ പിടിയിൽ

IMG_20230219_192212_(1200_x_628_pixel)

തിരുവനന്തപുരം: വീട് പാട്ടത്തിന് നൽകാമെന്ന് പരസ്യം നൽകി ലക്ഷങ്ങള്‍ തട്ടിയാള്‍ പിടിയിൽ. ശാസ്തമംഗലം പൈപ്പിൻമൂട് സ്വദേശി ശ്രീകുമാരൻ തമ്പിയെയാണ് പേരൂർക്കട പൊലിസ് അറസ്റ്റ് ചെയ്തത്. ഒരു വീട് കാണിച്ച് ഒരു വ‍ർഷത്തിലധികമായായി തട്ടിപ്പ് നടത്തുകയായിരുന്നു.

പൈപ്പിൻമൂടിൽ ശ്രീകുമാരൻ തമ്പി താമസിക്കുന്ന വീട് പാട്ടത്തിന് നൽകാനുണ്ടെന്ന് പ്രമുഖ ദിനപത്രത്തിൽ പരസ്യം നൽകും. പരസ്യം കണ്ട് നിരവധിപ്പേർ വിളിക്കും. അഡ്വാൻസ് തുക വാങ്ങി മറ്റൊരു ദിവസം താക്കോൽ കൈമാറാമെന്ന് കരാർ വയ്ക്കും. പറയുന്ന ദിവസം താക്കോൽ കൈമാറാതെ ശ്രീകുമാരൻ തമ്പി പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറും.

പണം നൽകുന്നവർ പൊലീസിനെ സമീപിച്ചാൽ പിന്നാലെ വിളിച്ച് പകുതി പണം നൽകി താൽക്കാലിക ഒത്തുതീർപ്പമുണ്ടാക്കും. പക്ഷെ പണം നഷ്ടമായി നൽകിയ നാലുപേർ പേരൂർക്കട പൊലിസിനെ സമീപിച്ച് കേസെടുത്തു. 35 ലക്ഷം രൂപയുടെ തട്ടിപ്പിലാണ് ഇപ്പോള്‍ കേസ്. ഒളിവിൽപോയ ശ്രീകുമാരൻ തമ്പിയെ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!