തിരുവനന്തപുരം: ഗർഭിണിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. അട്ടക്കുളങ്ങര സ്വദേശി ഗോപീകൃഷ്ണൻ (30) ആണ് അറസ്റ്റിലായത്.വിവാഹം കഴിഞ്ഞ് ഒരു വർഷം തികയും മുൻപാണ് ആത്മഹത്യ.
ഫെബ്രുവരി 17നാണ് സംഭവം. ഗോപീകൃഷ്ണന്റെ വീട്ടിലാണ് ഭാര്യ ദേവിക (22) തൂങ്ങിമരിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് തന്റെ മകളെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്ന യുവതിയുടെ പിതാവിൻറെ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം.