ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഹസ്തലിഖിത ഗ്രന്ഥങ്ങളുടെ വിപുലമായ ശേഖരം കണ്ടെടുത്തു

IMG_20230221_205805_(1200_x_628_pixel)

തിരുവനന്തപുരം : ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഹസ്തലിഖിത ഗ്രന്ഥങ്ങളുടെ വിപുലമായ ശേഖരം കണ്ടെടുത്തു.‘ഗോമതീദാസൻ’ എന്നു പേരെടുത്ത ഇലത്തൂർ രാമസ്വാമി   ശാസ്ത്രികളുടെ ഏഴാം തലമുറയിലെ അംഗമായ ഗീതാ രവിയുടെ കരമന നീറമൺകര ഗായത്രിനഗറിലെ വീട്ടിൽനിന്നാണ് ഗ്രന്ഥശേഖരം ലഭിച്ചത്.

1823-ൽ തമിഴ്‌നാട്ടിൽ ജനിച്ച ശാസ്ത്രികൾ, തിരുവിതാംകൂർ രാജാക്കന്മാരായ ഉത്രം തിരുനാൾ, ആയില്യം തിരുനാൾ, വിശാഖം തിരുനാൾ എന്നിവരുടെ സദസ്സിലെ പണ്ഡിതനായിരുന്നു. കേരളവർമ വലിയകോയിത്തമ്പുരാന്റെ ഗുരുവുമായിരുന്നു.

മലയാളം, തമിഴ്, ഗ്രന്ഥ എന്നീ ലിപികളിൽ സാഹിത്യം, സൗന്ദര്യശാസ്ത്രം, വേദാന്തം, ന്യായം, തന്ത്രം, ഗണിതം, വേദലക്ഷണം, മന്ത്രശാസ്ത്രം, ആചാരം, സ്തോത്രം തുടങ്ങി വിവിധ ശാഖകളിലുള്ള ഗ്രന്ഥങ്ങളാണ് ലഭിച്ചത്.

നീറമൺകര എൻ.എസ്.എസ്. കോളേജിലെ സംസ്കൃതവിഭാഗം അസി. പ്രൊഫസർ ഡോ. ആചാര്യ ജി.ആനന്ദരാജിന്റെ നേതൃത്വത്തിൽ, കണ്ടെത്തിയ ഗ്രന്ഥശേഖരം പരിശോധിക്കുകയും പ്രാഥമികമായി തരംതിരിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular