വിഴിഞ്ഞം: വെണ്ണിയൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. വെങ്ങാനൂർ വെണ്ണിയൂർ നെല്ലിവിളാകത്ത് വീട്ടിൽ സുരേഷ് കുമാർ – പ്രമീള ദമ്പതികളുടെ ഏക മകൾ അലന്യയെയാണ് തിങ്കളാഴ്ച രാത്രി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ വ്യക്തത വരുകയുള്ളു. തൂങ്ങിമരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം
മരിക്കുന്നതിന് തൊട്ടുമുമ്പുവരെ സന്തോഷത്തിലായിരുന്ന കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.