സ്ത്രീകള്‍ക്കുമാത്രമായി തലസ്ഥാനത്ത് തൊഴില്‍മേള

IMG_20230224_095219_(1200_x_628_pixel)

തിരുവനന്തപുരം : ജില്ലയില്‍ സ്ത്രീകള്‍ക്കുമാത്രമായി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. കേരള നോളഡ്ജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ അഭ്യസ്തവിദ്യരും തൊഴിൽ അന്വേഷകരുമായ സ്ത്രീകളെ തൊഴിൽ സജ്ജരാക്കാനായി നടപ്പാക്കുന്ന ‘തൊഴിലരങ്ങത്തേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്.

ഇന്ന് പൂജപ്പുര എല്‍ബിഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ രാവിലെ  മുതലാണ് തൊഴില്‍ മേള. കേരളത്തിനകത്തും പുറത്തുമുള്ള മുന്‍നിര കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. സ്ഥാപനങ്ങൾ നേരിട്ടും ഓൺലൈൻ വഴിയും ഇന്റർവ്യൂ നടത്തും.

തൊഴിലരങ്ങത്തേക്ക് എന്ന പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി മാർച്ച് എട്ടിന് വനിതാദിനത്തിൽ ആയിരം സ്ത്രീകൾക്ക് ജോബ് ഓഫർ ലെറ്റർ മുഖ്യമന്ത്രി കൈമാറും. അതിന്റെ ഭാഗമായാണ് ജില്ലാതല തൊഴിൽമേള സംഘടിപ്പിക്കുന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular