കോഴിക്കോട് നിന്ന് ദമ്മാമിലേക്ക് പോകേണ്ടിയിരുന്ന വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തി

IMG_20230224_123724_(1200_x_628_pixel)

തിരുവന്തപുരം: കോഴിക്കോട് നിന്ന് ദമ്മാമിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിജയകരമായി ഇറക്കി. സാങ്കേതിക തകരാറിനെ തുടർന്നായിരുന്നു എയർ ഇന്ത്യ എക്സപ്രസ് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയത്.

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ എക്സ് 385 എന്ന വിമാനമാണ് കോഴിക്കോട് നിന്നവഴിതിരിച്ച് വിട്ട് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയത്.

തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം കോവളം ഭാഗത്ത് ആകാശത്ത് വട്ടമിട്ട് പറന്ന് ലാൻഡിങ്ങിന് വേണ്ടത് ഒഴിച്ച് ബാക്കി ഇന്ധനം ഒഴുക്കിക്കളഞ്ഞ ശേഷമാണ് കൃത്യം 12: 15ന് സുരക്ഷിതമായി നിലത്തിറക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!