തിരുവനന്തപുരം: ഭീഷണിപ്പെടുത്തി അശ്ലീല വെബ്‌സീരിസില്‍ അഭിനയിപ്പിച്ചെന്ന പരാതിയില്‍ സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റില്‍. അരുവിക്കര പൊലീസാണ് ലക്ഷ്മിയെ അറസ്റ്റ് ചെയ്തത്.
കേസില്‍ ലക്ഷ്മിയുടെയും സഹായിയുടെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി നേരത്തേ തള്ളിയിരുന്നു.
യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീലചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന പരാതിയിലാണ് ലക്ഷ്മിയുടെ അറസ്റ്റ്. യുവാവിന്റെ പരാതിയില്‍ ഒടിടി പ്ലാറ്റ്‌ഫോം ഉടമകള്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ യുവാവ് ലക്ഷ്മിക്കെതിരെയും ഒടിടി പ്ലാറ്റ്‌ഫോമിനെതിരെയും പരാതിയുമായി രംഗത്തെത്തിയത്.