തിരുവനന്തപുരം: തൃശ്ശൂർ പുതുക്കാടിന് സമീപം റെയിൽവേ ട്രാക്കിലെ അറ്റകുറ്റപ്പണി നടക്കുന്നതിൽ നാളെ കേരളത്തിലൂടെയുള്ള ട്രെയിൻ സര്‍വ്വീസുകളിൽ ചിലത് റദ്ദാക്കി.
നാളെ ഉച്ചയ്ക്ക് 2.50നുള്ള തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി റദ്ദാക്കിയ പ്രധാന ട്രെയിൻ. എറണാകുളം-ഷൊർണൂർ മെമുവും, എറണാകുളം-ഗുരുവായൂർ എക്സ്‌പ്രസും നാളെ ഉണ്ടാവില്ല. മറ്റന്നാളും ചില ട്രെയിനുകളുടെ സര്‍വ്വീസ് റദ്ദാക്കിയിട്ടുണ്ട്