മാനവീയം വീഥി നവീകരിക്കാത്തത് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കൽ: ആർ വൈ എഫ്

IMG_20230302_222509_(1200_x_628_pixel)

തിരുവനന്തപുരം : തലസ്ഥാന നഗരിയുടെ പൈതൃകകേന്ദ്രമായ മാനവീയം വീഥി നവീകരിച്ച് നൽകാത്തത് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കലാണെന്ന് ആർ വൈ എഫ് ആരോപിച്ചു. കലാ – സാംസ്ക്കാരിക കൂട്ടായ്മകളുടെ കലാ പ്രദർശനവേദിയും, സാംസ്ക്കാരിക പ്രദർശന സംഗമവേദിയുമായിരുന്ന മാനവീയം വീഥി വർഷങ്ങളായി തകർന്നു കിടക്കുകയാണ് .

ജനാധിപത്യപരമായുള്ള പ്രതിഷേധങ്ങളുടെ വേദി കൂടി യായ മനവീയം വീഥിയെ അവഗണിക്കുക വഴി സർക്കാർ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ ലംഘിക്കുക കൂടിയാണെന്നും ആർ വൈ എഫ് ആരോപിച്ചു.
ആർ വൈ എഫ് ജില്ലാ കമ്മിറ്റി മാനവീയം സ്ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു.

ഇറവൂർ പ്രസന്നകുമാർ, കെ ജയകുമാർ, കെ എസ് സനൽകുമാർ, ഷിബു കോരാണി, കിരൺ ജെ നാരായണൻ , യു എസ് ബോബി, രാലു രാജ്, കബീർ പൂവ്വാർ, അനൂപ് എം എൽ , നിഷാദ്, അനീഷ് അശോകൻ , ശ്രീകാന്ത്, അനീഷ് നന്ദിയോട്, ഉണ്ണികൃഷ്ണൻ, സമീർ, അഭിലാഷ്, പ്രകാശ് വിഴിഞ്ഞം, ഗോപൻ, സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി. പ്രവർത്തകർ തെരുവ് നാടകവും, നാട്ടറിവ് പാട്ടുകളും അവതരിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!