ശാർക്കര കാളിയൂട്ട്; ഗതാഗത ക്രമീകരണം ഏർപ്പെടുത്തി

IMG_20230303_091552_(1200_x_628_pixel)

ചിറയിൻകീഴ് : ശാർക്കര കാളിയൂട്ട് ഉത്സവത്തോടനുബന്ധിച്ച് വെള്ളിയാഴ്ച ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി ഒൻപതുവരെ ശാർക്കര ക്ഷേത്രം ചുറ്റിയുള്ള റോഡിൽ പൂർണമായും വാഹന ഗതാഗതം നിരോധിച്ചു.

ശാർക്കര ക്ഷേത്രത്തിലേക്ക് വലിയകട, അഴൂർ എന്നിവിടങ്ങളിൽനിന്നും വരുന്ന വാഹനങ്ങൾ മഞ്ചാടിമൂട്, കോളിച്ചിറ ഭാഗത്ത് പാർക്ക് ചെയ്യണം. കടയ്ക്കാവൂരിൽനിന്ന് വരുന്ന വാഹനങ്ങൾ പണ്ടകശാല, പുളിമൂട് പാലം, ബീച്ച്‌ റോഡ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.

ചിറയിൻകീഴിൽ നിന്നും കടയ്ക്കാവൂർ പോകേണ്ട വാഹനങ്ങൾ ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂൾ ജങ്ഷൻ വഴിയോ അഴൂർ പാലം വഴി പെരുമാതുറയിലൂടെയോ പോകണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular