നഗരൂർ പഞ്ചായത്ത് ഓഫീസിലെ തീപിടിത്തം; 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് പ്രാഥമിക നിഗമനം

IMG_20230303_094454_(1200_x_628_pixel)

കിളിമാനൂർ: നഗരൂർ പഞ്ചായത്ത് ഓഫീസിലെ തീപിടിത്തത്തിൽ 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്‌മിത പറഞ്ഞു. ഇരുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പഞ്ചായത്തിന്റെ താഴെ നിലയിലുള്ള ഓഫീസിലെ എട്ട് ക്യാബിനിൽ എ ത്രീ സെക്ഷനാണ് പൂർണമായും കത്തി നശിച്ചത്.

കമ്പ്യൂട്ടർ,പ്രിന്റർ,ഫോട്ടോസ്റ്റാറ്റ് മെഷീൻ,ഫർണിച്ചറുകൾ,ഫാൻ,​ഫയൽ,​രേഖകൾ തുടങ്ങിയവ നശിച്ചു. സെർവറിൽ നിന്ന് ഫയലുകൾ വീണ്ടെടുക്കാമെന്ന് കരുതുന്നതായി പ്രസിഡന്റ് വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി 10ഓടെയായിരുന്നു സംഭവം.

സമീപത്തെ വീട്ടിലുള്ളവരാണ് പഞ്ചായത്ത് ഓഫീസിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. തു​ട​ർ​ന്ന് ​നാ​ട്ടു​കാ​ർ​ ​ഗേ​റ്റ് ​ചാ​ടി​ക്ക​ട​ന്ന് ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സി​ന് ​പിറ​കി​ലെ​ ​ജ​ന​ലി​ന്റെ​ ​ചി​ല്ല് ​ത​ക​ർ​ത്ത് ​ടോ​യ്‌ലെ​റ്റി​ൽ​ ​നി​ന്ന് ​വെ​ള്ള​മൊഴി​ച്ച് ​തീ​ ​അ​ണ​യ്‌ക്കാ​ൻ​ ​ശ്ര​മി​ച്ചു. തുടർന്ന് ആറ്റിങ്ങലിൽ നിന്നും കല്ലമ്പലത്തിൽ നിന്നും ഫയർഫോഴ്സ് സംഘമെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular