ഏഷ്യാനെറ്റ് ന്യൂസിനുനേരെ അതിക്രമം; കെ യു ഡബ്ല്യു ജെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി

IMG_20230304_165722_(1200_x_628_pixel)

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിനുനേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തകയൂണിയന്‍ ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. |യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ ഉദ്ഘാടനം ചെയ്തു.

സാമൂഹ്യവിരുദ്ധന്മാര്‍ക്ക് അഭയം നല്‍കുന്ന സംഘടനയായി എസ് എഫ് ഐ മാറിയെന്നും ക്യാമ്പസില്‍ അക്രമങ്ങളുടെ പേരില്‍ ദുഷ്‌പേര് ഉണ്ടാക്കിയവര്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് എതിരെ അക്രമം കാണിക്കുകയാണെന്നും ഹസന്‍ കുറ്റപ്പെടുത്തി. കെയുഡബ്യുജെ ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ ബാബു അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് ആർ. ജയപ്രസാദ് , ജില്ലാ പ്രസിഡന്റ് സാനു ജോർജ് തോമസ് ,മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ ജേക്കബ് ജോര്‍ജ്, കെ.പി. റെജി സംസ്ഥാന സംസ്ഥാന കമ്മിറ്റി അംഗം സതീഷ് കുമാർ, ജില്ലാകമ്മിറ്റി അംഗം മഹേഷ് ബാബു എന്നിവർ പ്രസംഗിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular