കാട്ടാക്കടയിൽ വിമുക്ത ഭടൻ ബന്ധുവീടിന് തീയിട്ടു

IMG_20230304_170303_(1200_x_628_pixel)

കാട്ടാക്കട: കാട്ടാക്കടയിൽ വിമുക്ത ഭടൻ ബന്ധുവീടിന് തീയിട്ടു. അമ്പലത്തിൻകാലയിൽ സ്വദേശി അജയകുമാറാണ് ബന്ധുവായ സുരേഷ്കുമാറിന്റെ വീട്ടിൽ കയറി അതിക്രമം നടത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ പൂട്ടിയിട്ടു. ഈ സമയം സുരേഷ് കുമാറിന്റെ ഭാര്യയും മകളും കൊച്ചുമകനുമാണ് വീട്ടിലുണ്ടായിരുന്നത്. അഞ്ച് വയസ്സുള്ള കുഞ്ഞിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് വീട്ടിലെ സാധനങ്ങൾ കൂട്ടിയിട്ട് തീയിട്ടു.

വാതിൽ തുറന്ന് ഓടി രക്ഷപ്പെട്ട വീട്ടുകാർ നാട്ടുകാരെ വിവരം അറിയിച്ചതോടെ ഫയർഫോഴ് സ്ഥലത്തെത്തി തീയണച്ചു. പൊലീസ് അജയകുമാറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുരേഷും അജയകുമാറും തമ്മിലുള്ള വഴിത്തർക്കമാണ് അതിക്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!