തിരുവനന്തപുരം: പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന കലങ്ങളിലെ മായം കണ്ടു പിടിക്കുന്നതിനുള്ള നഗരസഭയുടെ പരിശോധന തുടങ്ങി. പൊങ്കാലക്കായി നഗരത്തിൽ ഇറക്ക് മതി ചെയ്തിരിക്കുന്ന കലങ്ങളിൽ ബഹുഭൂരിഭാഗവും പകുതിമാത്രം വെന്ത കലങ്ങളാണെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു.
ഇവയിൽ റെഡ് ഓക്‌സയിഡ്, ബ്ലാക്ക് ഓക്‌സയിഡ് എന്നിവ അടിച്ചിട്ടുള്ളതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് പൊങ്കാല സമയത്ത് തീയുടെ ചൂടേറ്റ് അലിഞ്ഞ് പൊങ്കാലയുമായി ചേരും. തുടർന്ന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകും. ഇത് മനസിലാക്കിയാണ് നഗരസഭ ഇപ്പോൾ പരിശോധന ആരംഭിച്ചത്.
തമിഴ്നാട്ടിൽ നിന്നും മറ്റിടങ്ങളിൽ നിന്നും ആറ്റുകാൽ പൊങ്കാലക്കായി വിൽപ്പനക്ക് കൊണ്ട് വന്നിട്ടുള്ള കലങ്ങൾ പരിശോധിച്ച ശേഷം മാത്രമേ ഇവർക്ക് വിൽപ്പനക്ക് ലൈസൻസ് നൽകുകയുള്ളൂ. ലൈസൻസ് എടുത്തിട്ടുള്ളവർക്ക് മാത്രമേ ആറ്റുകാൽ പൊങ്കാലക്കായി കലങ്ങൾ വിൽപ്പന നടത്താൻ അനുമതി ഉണ്ടായിരിക്കുകയുള്ളൂ