തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ശുചീകരണ പ്രവർത്തനങ്ങൾക്കായി വാങ്ങിയ 10 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മേയർ ആര്യ രാജേന്ദ്രൻ നഗരസഭ അങ്കണത്തിൽ നിർവഹിച്ചു.
ഡെപ്യൂട്ടി മേയർ പി കെ രാജു, കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്, കൗൺസിലർ ഉണ്ണികൃഷ്ണൻ, ഹെൽത്ത് ഓഫീസർ ഗോപകുമാർ ചടങ്ങിൽ പങ്കെടുത്തു. ഫ്ലാഗ് ഓഫ് ചെയ്ത വാഹനങ്ങൾ ആറ്റുകാൽ പൊങ്കാല ശുചീകരണത്തിന് പ്രയോജനപ്പെടുത്തുന്നതാണ്.